ഗോവധത്തെച്ചൊല്ലി അക്രമം : യു.പി.യിൽ പോലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ഗോവധത്തെച്ചൊല്ലി അക്രമം : യു.പി.യിൽ പോലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

ലഖ്നൗ: ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറിൽ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തിൽ പോലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. നാലു പോലീസുകാർക്കു പരിക്കേറ്റു. സയ്ന സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്. സയ്ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടർന്നാണ് അക്രമമാരംഭിച്ചത്. പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാർ പോലീസുകാർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. നാനൂറോളം പേരാണു പ്രതിഷേധത്തിനുണ്ടായിരുന്നത്. കല്ലേറിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റാണു സുബോധ് കുമാർ സിങ് മരിച്ചതെന്നാണു പ്രാഥമിക നിഗമനം. വെടിയേറ്റാണ് സുമിത് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണു ചത്ത പശുക്കളെ കണ്ടെത്തിയത്. ഒരു പ്രത്യേക സമുദായത്തിൽനിന്നുള്ളവരാണു പശുക്കളെ കൊന്നതെന്നു ഗ്രാമവാസികളും ഹിന്ദുസംഘടനകളും ആരോപിച്ചു. തുടർന്ന് അവർ ട്രാക്ടറിൽ ജഡങ്ങളുമായി ചിംഗാർവതി പോലീസ് ചൗക്കിയിലെത്തി പ്രതിഷേധിച്ചു. പിന്നീട് ബുലന്ദ്ഷേർ-ഗഢ് സംസ്ഥാനപാത ഉപരോധിച്ചു. ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ഝായും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവിനാശ് കുമാർ മൗര്യയും അടക്കമുള്ളവർ സ്ഥലത്തെത്തിയെങ്കിലും അക്രമം തടയാനായില്ല. സംഘർഷത്തിനിടെ പോലീസ് വെടിയുതിർത്തു. ആയിരത്തിലധികം സുരക്ഷാസൈനികരെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.ജി. ഇന്റലിജൻസും അന്വേഷിക്കും. content highlights:Cop among two killed in violence over alleged cow slaughter


from mathrubhumi.latestnews.rssfeed https://ift.tt/2Ec1dkk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages