നോട്ട് നിരോധനം നികുതി വെട്ടിപ്പുകാർക്ക് തടയിട്ടു; പ്രത്യക്ഷ നികുതി വരുമാനത്തിൽ കുതിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

നോട്ട് നിരോധനം നികുതി വെട്ടിപ്പുകാർക്ക് തടയിട്ടു; പ്രത്യക്ഷ നികുതി വരുമാനത്തിൽ കുതിപ്പ്

കൊച്ചി:കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിന് പ്രത്യക്ഷ ഗുണഫലമായി പ്രത്യക്ഷ നികുതി വരുമാനത്തിലെ വർധന. നികുതി വെട്ടിപ്പുകാർക്ക് തടയിട്ടതോടെ നടപ്പ് സാമ്പത്തിക വർഷം ഇതുവരെ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം 16.4 ശതമാനം വർധനയാണ് കൈവരിച്ചിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ റിപ്പോർട്ട് പ്രകാരം നവംബർ 15 വരെ 6.63 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനം. ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടതിന്റെ പകുതിയിലധികം വരുമിത്. 2018-19 സാമ്പത്തിക വർഷം പ്രത്യക്ഷ നികുതിയിലൂടെ 11.5 ലക്ഷം കോടി രൂപ വരുമാനം നേടാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ നാലു മാസം കൂടി ബാക്കിയുണ്ടെന്നതിനാൽ പ്രത്യക്ഷ നികുതി വരുമാനം ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 2017-18 സാമ്പത്തിക വർഷം പ്രത്യക്ഷ നികുതികളിൽ നിന്നുള്ള മൊത്ത വരുമാനം 18 ശതമാനം വളർന്ന് 10.03 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ ഏഴു സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കൂടിയാണിത്. പുതുതായി ആദായനികുതി റിട്ടേൺ സമർപ്പിച്ചത് 1.07 കോടി പേർ കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013-14 സാമ്പത്തിക വർഷം 3.79 കോടി ആദായ നികുതി റിട്ടേണുകളാണ് സമർപ്പിച്ചതെങ്കിൽ 2017-18 കാലയളവിൽ 6.87 കോടി റിട്ടേണുകൾ സമർപ്പിച്ചു. 81 ശതമാനമാണ് വർധന. പുതിയതായി ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2017-18 സാമ്പത്തിക വർഷം 1.07 കോടി പേരാണ് പുതുതായി ആദായ നികുതി റിട്ടേൺ സമർപ്പിച്ചത്. 2016-17 ൽ ഇത് 85.51 ലക്ഷം ആയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2zFjHWF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages