മുംബൈ: ഒരാഴ്ചത്തെ തുടർച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 36113 ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തിൽ 10854ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 802 ഓഹരികൾ നേട്ടത്തിലും 617 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഒൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഐഒസി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, സിപ്ല, കോൾ ഇന്ത്യ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, എംആന്റ്എം, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, റിലയൻസ്, മാരുതി സുസുകി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex down 127points,Nifty around 10,850
from mathrubhumi.latestnews.rssfeed https://ift.tt/2rgumlW
via
IFTTT
No comments:
Post a Comment