ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുന്ന 'ദുഷ്ട' വാഹനങ്ങള്‍; ദുരൂഹത മാറുന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുന്ന 'ദുഷ്ട' വാഹനങ്ങള്‍; ദുരൂഹത മാറുന്നില്ല

കുറവിലങ്ങാട്: നാടുനീളെ നിരീക്ഷണക്യാമറകളും പോലീസ് പട്രോളിങ്ങും മുറപോലെ നടക്കുമ്പോഴും അജ്ഞാത വാഹനങ്ങളിടിച്ച് അപകടത്തിൽ പെടുന്നവരുടെ എണ്ണം പെരുകുന്നു. അപകടങ്ങൾ രാത്രികാലത്തും വെളുപ്പിനും നടക്കുന്നവയും ഉണ്ട്. മിക്കവരും മരണമടയുന്നത് കൃത്യസമയത്ത് ചികിത്സ കിട്ടാതെ ചോരവാർന്നാണെന്നതും ഡ്രൈവർമാരുടെ മനഃസാക്ഷി ഇല്ലായ്മയുടെ ആക്കം കൂട്ടുന്നു. പുറകിൽനിന്നെത്തിയ ലോറിയിടിച്ച് സ്കൂട്ടറിന്റെ പിന്നിൽ യാത്രചെയ്യുകയായിരുന്ന കന്യാസ്ത്രീ മരിച്ചത് കഴിഞ്ഞ ഒക്ടോബർ ഏഴിനാണ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറം കാവുംപുറത്ത് റിട്ട. അധ്യാപിക സിസ്റ്റർ സാവിയോ (ഏലമ്മ-65) ആണ് മരിച്ചത്. അപകടത്തിന് ഇടയാക്കിയ ലോറി നിർത്താതെ പോവുകയായിരുന്നു. കുറവിലങ്ങാട്-വൈക്കം റോഡിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അപകടം. കാട്ടാമ്പാക്ക് റോഡിൽനിന്ന് മൂവാങ്കൽ കവല ഇറങ്ങി കുറവിലങ്ങാട് റോഡിലേക്ക് അമ്പത് മീറ്റർ ദൂരം എത്തിയ ശേഷമായിരുന്നു ലോറിയിടിച്ചത്. അപകടം വിതച്ച ലോറി കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാന രജിസ്ട്രേഷൻ ഉള്ള ലോറി എന്നാണ് പോലീസ് സംശയിക്കുന്നത്. കുറവിലങ്ങാട് എം.സി. റോഡിൽ ഉള്ള ക്യാമറകളും വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും അടക്കം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും പോലീസ് പരിശോധിച്ചു. പാലാ വരെയുള്ള ക്യാമറകളാണ് പരിശോധിച്ചത്. എം.സി. റോഡിലൂടെ പുലർച്ചെ കുറവിലങ്ങാട് പള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ്. കരാർ ജോലികൾ ചെയ്യുന്ന കടപ്പൂര് വട്ടുകുളം കുതിരവട്ടത്തിൽ കെ.ജെ. ജോൺ (ജോയി-63) ആണ് മരിച്ചത്. എം.ജി. യൂണിവേഴ്സിറ്റിയിൽനിന്നു വിരമിച്ച ജീവനക്കാരനാണ്. പുലർച്ചെ 5.25-ന് കാളികാവ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ജോയി ഓടിച്ചിരുന്ന ബൈക്കിലിടിച്ച വാഹനം നിർത്താതെപോയി. കുറവിലങ്ങാട് പോലീസ് ആണ് റോഡിൽ വീണുകിടന്ന ജോയിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. Content Highlight: Road accident increase day by day in kuruvilagode


from mathrubhumi.latestnews.rssfeed https://ift.tt/2FY4XaY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages