കണ്ണൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. നാലുപേർ ചേർന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. നവംബർ 19-നാണ് സംഭവം. കണ്ണൂർ വനിതാസെൽ സി.ഐ.ക്കാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറി. സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങൾ കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ നാലാളുകളുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. Content Highlight: Minor girl gangraped In parassinikkadav kannur
from mathrubhumi.latestnews.rssfeed https://ift.tt/2rlz95K
via
IFTTT
No comments:
Post a Comment