സമ്പന്നരെ കണ്ടെത്തുന്നത് ഗൂഗിള്‍ മാപ്പിലൂടെ, യാത്ര വിമാനത്തില്‍; ഹൈടെക് കള്ളന്റെ വെളിപ്പെടുത്തലുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

സമ്പന്നരെ കണ്ടെത്തുന്നത് ഗൂഗിള്‍ മാപ്പിലൂടെ, യാത്ര വിമാനത്തില്‍; ഹൈടെക് കള്ളന്റെ വെളിപ്പെടുത്തലുകള്‍

ചെന്നൈ: ആന്ധ്ര സ്വദേശിയായ ഹൈടെക് കള്ളൻ സാഥിയ റെഡ്ഢി പോലീസ് പിടിയിലായപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ഇയാൾ ഉപയോഗിച്ചത്ഗൂഗിൾ മാപ്പ്. മാത്രമല്ല, മോഷണത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിമാനത്തിലും! ഗൂഗിൾ മാപ്പ് വഴി സമ്പന്നർ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയാണ് ഇയാൾ മോഷണത്തിന്റെ ആദ്യപടിയായി ചെയ്തത്. പിന്നീട് ഇവിടേക്ക് വിമാന മാർഗം എത്തുകയും നേരത്തെ മാപ്പ് വഴി കണ്ടെത്തിയ സ്ഥലം കൂടുതൽ പഠന വിധേയമാക്കുകയും ചെയ്യുന്നു. ശേഷം പകൽസമയത്ത് വീട്ടുകാർ ജോലിക്ക് പോകുന്ന സമയത്ത് തിരഞ്ഞെടുത്ത വീടുകളിൽ മോഷണം നടത്തും. വീടിന്റെ ജനാലകളും വാതിലുകളും തുറക്കാനുള്ള പ്രത്യേക ടൂളുകൾ കൈയിൽ കരുതിയിരിക്കും. മോഷണ സമയത്ത് മുഖംമൂടിയും കൈയുറയും ധരിക്കും. ഇതോടെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാതിരിക്കുകയും ഒപ്പം കൈവിരൽ അടയാളങ്ങൾ എവിടെയും പതിയാതിരിക്കുകയും ചെയ്യുന്നു. മോഷണത്തിന് ശേഷം സ്വദേശത്തേക്ക് തിരികെ പോകുന്നത് ട്രെയിനിലും. ഹൈദരാബാദിൽ നടത്തിയ മോഷണത്തിന് പിന്നാലെ സാഥിയ റെഡ്ഢി തെലങ്കാന പോലീസിന്റെ പിടിയിൽപ്പെട്ടതിന് ശേഷമാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ചെന്നൈ നുങ്കമ്പാക്കത്ത് അപ്പോളോ ആശുപത്രി ജീനക്കാരനായ ഡോക്ടറുടെ വീട്ടിലും മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. Content Highlight:Hi-tech thief used Google Maps to target posh localities in other cities, took flights to rob houses


from mathrubhumi.latestnews.rssfeed https://ift.tt/2FY0o0k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages