കാസർകോട്: കളനാട് ബസ്സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. ചട്ടഞ്ചാൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ജാൻഫിഷാനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളനാട് ബൈപ്പാസിലെ റെയിൽവേ മേൽപ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ട്യൂഷനു പോവുകയായിരുന്ന ജാൻഫിഷാന്റെ സ്കൂട്ടർ നിയന്ത്രണം വിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ജാൻഫിഷാൻ സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. Content Highlight:Student died in accident at Kasaragod
from mathrubhumi.latestnews.rssfeed https://ift.tt/2StrnSW
via
IFTTT
No comments:
Post a Comment