തിരുവനന്തപുരം: വനിതാമതിലിന്റെ കാര്യമുൾപ്പെടെ ശബരിമലയുടെ വിഷയത്തിൽ മുഖ്യമന്ത്രിയിലൂടെ പുറത്തു വരുന്നത് ധാർഷ്ട്യത്തിന്റെ ഭാഷയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വനിതാ മതിലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാമതിൽ ജനങ്ങളെ ജാതീയമായി വേർതിരിക്കും. വനിതകൾക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ എന്നും സുകുമാരൻ നായർ ചോദിച്ചു. വനിതാ മതിലിന് എതിരാണ് സംഘടനയെങ്കിലും അതിൽ പങ്കെടുക്കരുതെന്ന് ആർക്കും എൻഎസ്എസ് നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി വിജയൻ ജനത്തെ കൈകാര്യം ചെയ്യുന്നത്. വനിതാ മതിലിൽ പങ്കെടുക്കണണോയെന്നത് വിശ്വാസികളുടെ തീരുമാനമാണ്. ആരുടേയും ചട്ടുകമാകാൻ എൻഎസ് എസ് ആഗ്രഹിക്കുന്നില്ലെന്നും സുകുമാരൻനായർ പറഞ്ഞു. ശബരിമലവിഷയത്തിൽ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത് എൻഎസ്എസ് ആയിരുന്നു. ആചാരസംരക്ഷണമാണ് ലക്ഷ്യം. അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സർക്കാരുമായി സംഘടനയ്ക്ക് അഭിപ്രായ ഭിന്നതയുള്ളത് ശബരിമല വിഷയത്തിൽ മാത്രമാണ്. അത് ശക്തമായ ഭിന്നതയാണെന്നും മറ്റൊരു വിഷയത്തിലും അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ സമരമാണ് ഇപ്പോൾ സംഘടന നടത്തിവരുന്നത്. എന്നാൽ സമരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സംഘടന തയ്യാറല്ല. സമവായ ചർച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ താൽപര്യമനുസരിച്ച് സന്ദർഭോചിതമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിയിലെ പുനഃപരിശോധനാഹർജികളിൽ അനുകൂലമായ വിധിയുണ്ടാകുമെന്നാണ് വിശ്വാസമെന്ന് സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. content highlights:NSS president g Sukumaran Nair responds Women wall issue
from mathrubhumi.latestnews.rssfeed https://ift.tt/2GouKJw
via
IFTTT
No comments:
Post a Comment