'ഫെതായ്' ആന്ധ്ര തീരം തൊട്ടു, മഴയില്‍ ഒരു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

'ഫെതായ്' ആന്ധ്ര തീരം തൊട്ടു, മഴയില്‍ ഒരു മരണം

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് ആഞ്ഞടിച്ചു തുടങ്ങി. കാറ്റും മഴയും അതിശക്തമായി. ഫെതായ് മൂലമുണ്ടായ അതിശക്തമായ മഴയിൽ വിജയവാഡയിൽ ഒരാൾ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങൾ കടപുഴകി വീണു. കിഴക്കൻ ഗോദാവരി ജില്ലയിൽ അതിശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാകിനാഡ തീരം വഴി കരയിൽ പ്രവേശിച്ച കാറ്റ് മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. തീരദേശ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഫെയ്തായി 100 കിലോമീറ്റർവരെ വേഗം കൈവരിക്കാൻ സാധ്യതയുണ്ട്. ശക്തമായ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദേശം നല്കിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയെത്തുടർന്ന് ദക്ഷിണ റെയിൽവേ 50ലേറെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണത്തേക്കുളള വ്യോമയാന സർവ്വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചില വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂർ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം മേഖലയിലും കടൽ കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതോടെ ഞായറാഴ്ച ചെന്നൈയിൽ ശക്തമായ കാറ്റുണ്ടായിരുന്നു. ചെന്നൈ, നാഗപട്ടണം, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽ കടൽക്ഷോഭവും ദൃശ്യമായിരുന്നു. Phethai Cyclone, Andhra Pradhesh, Heavy rain, Calamity


from mathrubhumi.latestnews.rssfeed https://ift.tt/2QVZQMG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages