കമല്‍നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരവുമായി ബി.ജെ.പി; പ്രതിരോധിച്ച് കോണ്‍ഗ്രസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

കമല്‍നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരവുമായി ബി.ജെ.പി; പ്രതിരോധിച്ച് കോണ്‍ഗ്രസ്‌

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനിടെ സിഖ് വിരുദ്ധ കലാപത്തിൽ അദ്ദേഹത്തിന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽനാഥിന് പങ്കുണ്ടെന്നാരോപിച്ച് ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിരിക്കുകയാണ് ബിജെപി. ബിജെപി നേതാവ് തേജീന്ദർ പാൽ ബെഗ്ഗയാണ് വടക്കൻ ഡൽഹിയിലെ തിലക് നഗറിൽ നിരഹാരം കിടക്കുന്നത്. സിഖുക്കാരെ കൂട്ടക്കൊല ചെയ്ത വ്യക്തിയെയാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രിയായി രാഹുൽ ഗാന്ധി നിയമിച്ചിരിക്കുന്നത്. കമൽനാഥിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നത് വരെ സമരത്തിൽ തുടരുമെന്ന് തേജീന്ദർ പാൽ പറഞ്ഞു. എന്നാൽ ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധിച്ച് കോൺഗ്രസും രംഗത്തെത്തി. 2002-ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചത് പോലെ കമൽനാഥിനും സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ശശി തരൂർ എംപി പറഞ്ഞു. തേജീന്ദർ പാലിന് പിന്തുണയുമായി മറ്റു ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളിയാക്കാൻ മാത്രം തെളിവൊന്നും കമൽനാഥിനെതിരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതും തെളിയക്കപ്പെടാത്തതുമായ ആരോപണങ്ങൾ ആധാരമാക്കി തീരുമാനത്തിലെത്തുന്നത് തെറ്റാണെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. Content Highlights:"Kamal Nath Involved In 84 Riots": Delhi BJP leader Starts Hunger Strike


from mathrubhumi.latestnews.rssfeed https://ift.tt/2A1pLci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages