വനിതാ മതിലില്‍ സഹകരിക്കുന്നവര്‍ പിന്നീട് എന്‍.എസ്.എസില്‍ ഉണ്ടാകില്ല; സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനവുമായി എന്‍.എസ്.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

വനിതാ മതിലില്‍ സഹകരിക്കുന്നവര്‍ പിന്നീട് എന്‍.എസ്.എസില്‍ ഉണ്ടാകില്ല; സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനവുമായി എന്‍.എസ്.എസ്

കോട്ടയം : വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനവുമായി എന്‍.എസ്.എസ് രംഗത്ത്. ഈ വനിതാ മതിലുമായി സഹകരിക്കുന്നവരാരും പിന്നീട് എന്‍.എസ്.എസില്‍ ഉണ്ടാകില്ലെന്നും ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആരെയും അംഗീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി ജനങ്ങളെ കൈകാര്യം ചെയ്യുന്നത്. വനിതാ മതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ പിന്നെ എന്‍.എസ്.എസില്‍ സഹകരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 26 ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ എന്‍.എസ്.എസ് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കില്‍ പോലും വിശ്വാസികള്‍ പങ്കെടുക്കണമെന്നും അയ്യപ്പന്റെ പേരിലുള്ള പരിപാടിക്ക് വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ ഉറച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും സമദൂരത്തില്‍ മാറ്റമില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.



from mangalam.com https://ift.tt/2S18bf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages