കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയ രാഹുല്‍ ഗാന്ധി രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സിഖ് കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കോടതി ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി വക്താവ് സമ്പിത് പത്ര രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. സിഖ്് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കമല്‍നാഥിന്റെ പേരും പരാമര്‍ശിച്ചിരുന്നു.

സിഖ് വിരുദ്ധ കലാപക്കേസില്‍ ഉള്‍പ്പെട്ട കമല്‍നാഥിനെ കോണ്‍ഗ്രസ് മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കി. സിഖ് കലാപവുമായി ബന്ധപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിലും സത്യവാങ്മൂലത്തിലും കമല്‍നാഥിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും സമ്പിത് പാത്ര ആവശ്യപ്പെട്ടു. കമല്‍നാഥിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും പത്ര ആവശ്യപ്പെട്ടു.

സിഖ് കലാപക്കേസില്‍ ആരോപണവിധേയനായ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദലും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു.



from mangalam.com https://ift.tt/2GlsaDX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages