മലപ്പുറം : നടി മഞ്ജുവാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി എം.എം മണി. നടിയെ ആശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്നും മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ കെട്ടുമെന്ന് കാണിച്ചു തരാം. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായും എം.എം മണി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പിന്തുണ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍, വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയായിരുന്നു മഞ്ജുവിന്റെ പിന്മാറ്റം.
എന്നാല്‍, വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് നടി പിന്മാറിയതെന്നും ചെന്നിത്തല പ്രതികരിച്ചു.
from mangalam.com https://ift.tt/2UNoFte
via IFTTT
No comments:
Post a Comment