ഭോപ്പാൽ: മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷനേതാക്കളും ചടങ്ങിൽ പങ്കെടുത്തു. 2008-ലും 2013 ലും ഇതേ സ്ഥലത്ത് വെച്ചായിരുന്നു ശിവ്രാജ് സിങ് ചൗഹാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോൺഗ്രസ് ഇത്തവണ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്. 1998-ൽ ദിഗ് വിജയ് സിങാണ് കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രി. രാവിലെ 11 മണിയോടെ രാജസ്ഥാനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് രാഹുലടക്കമുള്ള നേതാക്കൾ ഇങ്ങോട്ടെത്തിയത്. വൈകീട്ട് നാലരയോടെ നേതാക്കൾ ഛത്തീസ്ഗഢിലേക്കെത്തും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ, എൻസിപി നേതാവ് ശരത് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ,എൽജെഡി നേതാവ് ശരത് യാദവ് മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ കമൽനാഥ് നിലവിൽ ചിദ്വാര എംപിയാണ്. മുഖ്യമന്ത്രി ആകുന്നതോടെ അദ്ദേഹം ആറ് മാസത്തിനകം ഏതെങ്കിലും നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച് ജയിക്കണം. ചിദ്വാരയിലെ ഏതെങ്കിലും മണ്ഡലത്തിലായിരിക്കും അദ്ദേഹം ജനവിധി തേടുകയെന്നാണ് റിപ്പോർട്ട്. 230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടിയ കോൺഗ്രസിന് രണ്ട് അംഗങ്ങളുള്ള ബിഎസ്പിയുടെയും ഒരംഗമുള്ള എസ്പിയുടേയും സ്വന്തന്ത്രരുടേയും പിന്തുണയുണ്ട്. 109 സീറ്റുകളാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. Content Highlights:kamlnath was sworn in as madhya prasesh chief minister
from mathrubhumi.latestnews.rssfeed https://ift.tt/2UOX2jv
via
IFTTT
No comments:
Post a Comment