ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ജീവപര്യന്തം തടവ്ശിക്ഷ നൽകിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധി വൈകിവന്ന നീതിയാണെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൂട്ടക്കൊലയിൽ പ്രതികളായവരെ സംരക്ഷിക്കാൻ കോൺഗ്രസും ഗാന്ധികുടുംബവും ചേർന്ന് ശ്രമിച്ചെന്നും ജെയ്റ്റ്ലി ആരോപിച്ചു. കോൺഗ്രസും ഗാന്ധികുടുംബവും 1984ലെ കലാപം എന്ന പാപത്തിന് പിഴയൊടുക്കിയേ മതിയാവൂ- ജെയ്റ്റ്ലി പറഞ്ഞു. സിഖ് വിരുദ്ധകലാപത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തിയത്. ന്യായവും ഉത്തരവാദിത്തവും കാട്ടിയത് എൻഡിഎയാണ്. സിഖ് വിരുദ്ധ കലാപക്കേസിൽ ആരോപണവിധേയനായ ഒരാളെ മുഖ്യമന്ത്രിയായി വാഴിച്ച ദിവസം തന്നെ ഈ വിധി വന്നത് വിധിവൈപരിത്യമാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ സൂചിപ്പിച്ച് ജെയ്റ്റ്ലി പറഞ്ഞു. Also Read:സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ജീവപര്യന്തം content highlights:Arun Jaitley targets Congress, Sajjan Kumar conviction
from mathrubhumi.latestnews.rssfeed https://ift.tt/2En23tI
via
IFTTT
No comments:
Post a Comment