പെർത്ത്: ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാമിന്നിങ്സിൽ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്. പ്രത്യേകിച്ച് ജസ്പ്രീത് ബുംറ. തന്റെ വേഗം കൊണ്ടും ബൗൺസ് കൊണ്ടുമായിരുന്നു ബുംറ എല്ലാവരേയും ഞെട്ടിച്ചത്. ആ ഞെട്ടലിന് ഒരു കാരണമുണ്ടായിരുന്നു. ബുംറയുടെ പന്ത് ഓസീസ് ഓപ്പണർ മാർക്കസ് ഹാരിസിന്റെ ഹെൽമറ്റും തകർത്താണ് കടന്നുപോയത്. ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സിലെ 51-ാം ഓവറിലായിരുന്നു ഇത്. ഈ ഓവറിലെ അവാസന പന്ത് ഒരു ബൗൺസറായിരുന്നു. ഇത് ഹെൽമറ്റിൽ കൊണ്ടതോടെ ഹാരിസ് ഗ്രൗണ്ടിൽ മലർന്നുവീണു. ഉടനത്തന്നെ ഓസീസിന്റെ വൈദ്യസംഘമെത്തി ഹാരിസിനെ പരിശോധിച്ചു. ഹെൽമറ്റുള്ളതിനാൽ താരം പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബുംറയുടെ വേഗം പേസ് ഇതിഹാസം ജെഫ് തോംസണെ ഓർമിപ്പിക്കുന്നതാണെന്ന് അടുത്ത ദിവസത്തെ ഓസ്ട്രേലിയൻ മാധ്യമങ്ങളെഴുതി. രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ മൂന്ന് വിക്കറ്റാണ് ബുംറ പിഴുതത്. 56 പന്തിൽ 20 റൺസെടുത്ത ഹാരിസിനേയും പുറത്താക്കിയത് ബുംറയാണ്. WATCH: See the inside of Marcus Harris helmet after he copped a brutal bouncer yesterday.#AUSvIND #FoxCricket pic.twitter.com/BT7Ve9Ejud — Fox Cricket (@FoxCricket) December 17, 2018 Content Highlights: Marcus Harris shattered helmet after being hit by Jasprit Bumrah bouncer
from mathrubhumi.latestnews.rssfeed https://ift.tt/2BmHqL5
via
IFTTT
No comments:
Post a Comment