പനജി: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ മൂക്കില്‍ ട്യൂബുമായി പൊതുവേദിയില്‍. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനാണ് പരീഖറെ ഈ നിലയില്‍ പൊതുവേദിയില്‍ എത്തിച്ചത്.
ഞായറാഴ്ചയാണ് പരീഖര്‍, മണ്ഡോവി, സുവാരി നദികള്‍ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലങ്ങളുടെ പണി വിലയിരുത്താന്‍ എത്തിയത്. ചികിത്സയില്‍ തുടരുന്നതിനാല്‍ മൂക്കില്‍ ട്യുബുമായാണ് പരീഖര്‍ എത്തിയത്. രോഗിയായ പരീഖറെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ച് പ്രതിച്ഛായ നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
He has a tube inserted through his nose into his digestive tract. How inhuman to force him to continue working & doing photo ops. Why can’t he be allowed to deal with his illness without all this pressure & tamasha? https://t.co/iq0dwXCHmE— Omar Abdullah (@OmarAbdullah) December 16, 2018
പരീഖര്‍ മൂക്കില്‍ ട്യൂബുമായി പൊതുവേദിയില്‍ എത്തിയ നടപടിയെ മനുഷ്യത്വരഹിതമെന്നാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. തികച്ചും അനാരോഗ്യവാനായ പരീഖറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
from mangalam.com https://ift.tt/2SR7o0r
via IFTTT
No comments:
Post a Comment