ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാളെ മലകയറും; പോലീസ് സുരക്ഷയൊരുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാളെ മലകയറും; പോലീസ് സുരക്ഷയൊരുക്കും

പത്തനംതിട്ട : കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് മടക്കിഅയച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാളെ പോലീസ് സുരക്ഷയില്‍ മലകയറും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മലകയറുന്നതിനോട് തന്ത്രിയും പന്തളം കൊട്ടരവും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നാലു പേരാണ് ഇത്തരത്തില്‍ പോലീസ് സുരക്ഷയില്‍ മലകയറുക.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ് തങ്ങളെ തടഞ്ഞതിന് എതിരെ ട്രാന്‍സ്‌ജെന്‍ഡേര്‍സ് ശബരിമല നിരീക്ഷണ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്‌ജെന്‍ഡേസിനെ പോലീസ് തിരിച്ചയച്ചത്. എരുമേലിയില്‍ വെച്ചാണ് സംഘത്തെ പൊലീസ് തിരിച്ചയത്.

സ്ത്രീ വേഷത്തില്‍ മല കയറാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. പുരുഷവേഷം ധരിക്കാനും തങ്ങളെ നിര്‍ബന്ധിച്ചതായി സംഘം പറഞ്ഞിരുന്നു. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പോലീസ് തടഞ്ഞത്. ഇവര്‍ നാലുപേരുമാണ് നാളെ അയ്യപ്പദര്‍ശനത്തിന് എത്തുക.

ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ പാലിച്ച് കൊണ്ട് ദര്‍ശനം നടത്താമെന്നും തന്ത്രി കണ്ഠരര് രാജീവരരും പന്തളം കുടുംബവും വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2EzSlp2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages