ന്യുഡല്‍ഹി: മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ 2018 അഥവാ മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ഓര്‍ഡിനന്‍സിന് മാറ്റി പകരമാണ് ബില്‍ കൊണ്ടുവന്നത്. ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തു. ബില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റപ്പെടുത്തി. വിവാഹ മോചനം ശിക്ഷാര്‍ഹമായ കുറ്റമായി മാറ്റാന്‍ കഴിയില്ലെന്നും ബില്ലിലെ അടിസ്ഥാന വ്യവസ്ഥകള്‍ പോലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഒറ്റയടിക്ക് മുത്തലാഖ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീം കോടതി വരെ എതിര്‍ത്തിട്ടുണ്ടെന്നു നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്ലില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും ഒറ്റയടിക്കുള്ള മുത്തലാഖിലൂടെ മുസ്ലീം വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ് നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്ലും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കു നല്‍കുന്ന നിര്‍വചനം ഇപ്പോഴും അപൂര്‍ണ്ണമാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരുടെ അനന്യത അംഗീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ തിടുക്കപ്പെട്ട ഉണ്ടാക്കിയതാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാതെയാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കകോലി ഘോഷ് ദസ്തിദാര്‍ കുറ്റപ്പെടുത്തി. ബില്ലില്‍ സുപ്രധാനമായ പല ഭാഗങ്ങളും പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബില്‍ വീണ്ടും ഡ്രാഫ്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്നാം ലിംഗ വിഭാഗത്തിന് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതും അവര്‍ക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതുമായിരിക്കും. അവരെ അനുകമ്പയോടെ പരിഗണിക്കുന്നതായിരിക്കണം ബില്‍ എന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ വിയോജിപ്പിനിടെ ബില്‍ ലോക്‌സഭ പാസാക്കി.
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി അംഗം അനുരാഗ് താക്കൂര്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. റഫാല്‍ വിഷയത്തിലാണ് നോട്ടീസ് . ബഹളത്തിനിടെ പല തവണ സഭ നിര്‍ത്തിവയ്ക്കുകയുണ്ടായി. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കിയതിനു പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ നേരത്തെതന്നെ നാളെ വരെ പിരിഞ്ഞിരുന്നു.
from mangalam.com https://ift.tt/2Ep9MYk
via IFTTT
No comments:
Post a Comment