ശ്രീകുമാര്‍ മേനോനെതിരെ എം.ടിയുടെ മകള്‍; രണ്ടാമൂഴം ആര് ചെയ്യുമെന്ന് അച്ഛന്‍ തീരുമാനിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ശ്രീകുമാര്‍ മേനോനെതിരെ എം.ടിയുടെ മകള്‍; രണ്ടാമൂഴം ആര് ചെയ്യുമെന്ന് അച്ഛന്‍ തീരുമാനിക്കും

ഒടിയന്‍ വിവാദത്തിനിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍. രണ്ടാമൂഴം ആര് ചെയ്യുമെന്ന് എം.ടി തീരുമാനിക്കുമെന്ന് അശ്വതി പറഞ്ഞു. അക്കാര്യങ്ങളെല്ലാം തന്റെ പിതാവ് തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാര്‍ മേനോന് നല്‍കിയ തിരക്കഥ തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചത്. അത് ലഭിച്ചതിന് ശേഷം ഭാവി പരിപാടികള്‍ ആലോചിക്കുമെന്നും അശ്വതി വ്യക്തമാക്കി. പത്രമാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതേതതുടര്‍ന്ന് ഫോണിലൂടെയും അല്ലാതെയും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ചോദിക്കുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നിലനില്‍ക്കുന്ന വിഷയത്തില്‍ തങ്ങള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അശ്വതി പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ച ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ തീരുമാനിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും അശ്വതി വ്യക്തമാക്കി.

തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചിട്ടും രണ്ടാമൂഴം താന്‍ തന്നെ ചെയ്യുമെന്ന നിലപാടിലാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.



from mangalam.com https://ift.tt/2EzVAMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages