താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണം: കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം
കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ അന്തിശാസനം.ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിച്ചിങ്കെില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ വാദം കേള്‍ക്കണമെന്ന താല്‍ക്കാലിക ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാനും കോടതി തയാറായില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
[IMG]
ജലീലിനെ കരിങ്കൊടി കാണിക്കാന്‍ അണികള്‍ കാറിന് പിന്നാലെ ഓടുന്നു; ഡിസിസി നേതാവിന് മന്ത്രിവാഹനത്തില്‍ സുഖയാത്ര
മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലീലിനെ തേടി യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി പാഞ്ഞു നടക്കുമ്പോള്‍ മലപ്പുറം ഡിസിസി സെക്രട്ടറി മന്ത്രിയുടെ ഔദ്യോഗികകാറില്‍ പറന്നു നടക്കുന്നു. വെള്ളിയാഴ്ച മന്ത്രിക്കൊപ്പം വാളാഞ്ചേരിയില്‍ പി സി നൂര്‍ യാത്ര ചെയ്തതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നു.
[IMG]
വനിതാ മതിലില്‍ സഹകരിക്കുന്നവര്‍ പിന്നീട് എന്‍.എസ്.എസില്‍ ഉണ്ടാകില്ല; സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനവുമായി എന്‍.എസ്.എസ്
കോട്ടയം : വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനവുമായി എന്‍.എസ്.എസ് രംഗത്ത്. ഈ വനിതാ മതിലുമായി സഹകരിക്കുന്നവരാരും പിന്നീട് എന്‍.എസ്.എസില്‍ ഉണ്ടാകില്ലെന്നും ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
[IMG]
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍; ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്‍ പാസായി
ന്യുഡല്‍ഹി: മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ 2018 അഥവാ മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ഓര്‍ഡിനന്‍സിന് മാറ്റി പകരമാണ് ബില്‍ കൊണ്ടുവന്നത്. ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തു. ബില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റപ്പെടുത്തി. വിവാഹ മോചനം ശിക്ഷാര്‍ഹമായ കുറ്റമായി മാറ്റാന്‍ കഴിയില്ലെന്നും ബില്ലിലെ അടിസ്ഥാന വ്യവസ്ഥകള്‍ പോലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
[IMG]
കവിയൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ല, വിഐപിയുമില്ല: നിലപാട് മാറ്റി സിബിഐ
കൊച്ചി: കവിയൂര്‍ പീനക്കേസില്‍ നിലപാട് മാറ്റി സിബിഐ. മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുന്‍ കണ്ടെത്തലുകളില്‍ ശാസ്ത്രീയ തെളിവുകളില്ല. എന്നാല്‍ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പില്ലെന്നും തിരുവനന്തപുരം സിബിഐ കോടതിയില്‍ വിശദമാക്കിയിരിക്കുന്നത്.
from mangalam.com https://ift.tt/2EnIvFL
via IFTTT
No comments:
Post a Comment