ന്യുഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ ആറു മാസത്തേക്ക് സസ്‌പെന്റു ചെയ്ത സി.പി.എം സംസ്ഥാന ഘടകത്തിന്റെ നടപടി ശരിവച്ച് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആറു മാസത്തെ സസ്‌പെന്‍ഷന്‍ ഒരു ചെറിയ ശിക്ഷയല്ല. സസ്‌പെന്‍ഷന്‍ കാലയളവ് കഴിഞ്ഞ് തിരിച്ചെത്തിയാലും പഴയ പദവി ലഭിക്കണമെന്നില്ല. ശശിക്ക് നല്‍കിയത് ചെറിയ ശിക്ഷയല്ല. സസ്‌പെന്‍ഷന്റെ പേരില്‍ ശശി എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ് പ്രസ്താവനയെ യെച്ചൂരി തള്ളിപ്പറഞ്ഞൂ. എല്ലാവര്‍ക്കൂം അവരവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. രാജ്യത്തിന്റെ ചരിത്രം നാം മനസ്സിലാക്കണം. തെരഞ്ഞെടുപ്പിനു ശേഷമാണ് രാജ്യത്ത് മറ്റൊരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയെന്നും യെച്ചൂരി പറഞ്ഞു. ഡല്‍ഹി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
from mangalam.com https://ift.tt/2EzCczR
via IFTTT
No comments:
Post a Comment