തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കും. വി.എസ്.ശിവകുമാർ, എൻ.ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് സത്യഗ്രഹമിരിക്കുക. ഇന്ന് നിയമസഭചേർന്ന ഉടനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫ് എംഎൽഎമാർ സമരത്തിനിറങ്ങുന്ന കാര്യം പറഞ്ഞത്. നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി ചേർന്ന യുഡിഎഫ് പാർലമെന്ററി യോഗത്തിന്റേതാണ് തീരുമാനം. നിയസഭാ നടപടികളുമായി സഹകരിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിലെ സമരം ബിജെപി കോൺഗ്രസ് ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. രാഹുൽ ഗാന്ധി പറഞ്ഞ നിലപാടിനേക്കാൾ വലുതാണ് കേരളത്തിലെ കോൺഗ്രസുകാർക്ക് അമിത് ഷായുടെ നിലപാടിനോടെന്നും മുഖ്യമന്ത്രി പറഞ്ഞു. വത്സൻ തില്ലങ്കേരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി. Content Highlights:UDF MLAs Satyagraha,saabrimala issue, Kerala Assembly
from mathrubhumi.latestnews.rssfeed https://ift.tt/2PgJUzx
via
IFTTT
No comments:
Post a Comment