രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, പിന്നില്‍ ഗൂഢാലോചനയുണ്ട്- എല്‍.ടി.ടി.ഇ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, പിന്നില്‍ ഗൂഢാലോചനയുണ്ട്- എല്‍.ടി.ടി.ഇ

ന്യൂഡൽഹി: 1991 ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളായ എൽ.ടി.ടി.ഇ. എൽ.ടി.ടി.ഇ രാഷ്ട്രീയ വിഭാഗത്തിന്റെ പ്രതിനിധി കുർബുരൻ ഗുരുസ്വാമി, നിയമ വിഭാഗത്തിന്റെ പ്രതിനിധി ലത്തൻ ചന്ദ്രലിംഗം എന്നിവർ ഒപ്പുവെച്ച കത്തിലാണ് അവകാശവാദമുള്ളത്. തമിഴ് ഈഴത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാണ് എൽടിടിഇ അവകാശപ്പെടുന്നത്. രാജീവ് ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തെളിവുകൾ നിരത്തി തങ്ങൾ പലപ്പോഴായി പറഞ്ഞിരുന്നു. എന്നാൽ തങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും ഉയർത്തുകയാണെന്ന് കത്തിൽ പറയുന്നു. ഈ ആരോപണം മൂലം തമിഴ് ജനത അരക്ഷിതത്വത്തിലായി. നിരവധിപ്പേർക്ക് നാടുവിട്ട്പോകേണ്ടതായി വന്നു. മുല്ലിവൈക്കലിൽ 1,50,000 ആളുകൾ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകൾ വേദനിപ്പിക്കുന്നതാണെന്നും എൽടിടിഇ പറയുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളെയോ ഇന്ത്യയെയോ ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ശ്രീലങ്കക്കാരല്ലാത്ത ആർക്കുമെതിരെ തങ്ങൾ തോക്കുയർത്തിയിട്ടില്ല. ശ്രീലങ്കക്കാരല്ലാത്ത നേതാക്കളെ ആക്രമിക്കാനും തങ്ങൾ പദ്ധതിയിട്ടിരുന്നില്ല. ഇന്ത്യയേയോ ഇന്ത്യൻ നേതാക്കളെയോ ആക്രമിക്കാനുള്ള ഒരു നീക്കവും എൽ.ടി.ടി.ഇ നടത്തിയിരുന്നില്ലെന്നും കത്തിൽ അവകാശപ്പെടുന്നു. ഇന്ത്യൻ സർക്കാരും എൽ.ടി.ടി.ഇയും തമ്മിലുണ്ടായിരുന്ന സുശക്തമായ ബന്ധം തകർക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധിയുടെ വധമെന്നും കത്തിൽ ആരോപിക്കുന്നു. വിഷയത്തിൽ എൽടിടിഇയെ കുറ്റപ്പെടുത്തുന്ന നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര രംഗങ്ങളിൽ ഇക്കാര്യത്തിൽ എൽ.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുമെന്നും തങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എൽടിടിഇ പറയുന്നു. Content Highlights:No link to Rajiv Gandhis assassination, claims LTTE, India, Sri Lanka


from mathrubhumi.latestnews.rssfeed https://ift.tt/2zFHoOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages