ഉത്തരേന്ത്യക്കാര്‍ സ്വയംമതിപ്പ് ഇല്ലാത്തവരെന്ന് രാജ് താക്കറേ; നേതാക്കള്‍ ചോദ്യംചെയ്യപ്പെടേണ്ടവര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ഉത്തരേന്ത്യക്കാര്‍ സ്വയംമതിപ്പ് ഇല്ലാത്തവരെന്ന് രാജ് താക്കറേ; നേതാക്കള്‍ ചോദ്യംചെയ്യപ്പെടേണ്ടവര്‍

മുംബൈ: ഉത്തരേന്ത്യക്കാർ സ്വയം മതിപ്പ് ഇല്ലാത്തവരാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറേയുടെ ആരോപണം. സ്വയം മതിപ്പ് ഉള്ളവരാണെങ്കിൽ സ്വന്തം നേതാക്കളെ ചോദ്യംചെയ്യാനുള്ള ധൈര്യം അവർക്കുണ്ടാകുമായിരുന്നല്ലോ എന്നാണ് രാജ് താക്കറേയുടെ ചോദ്യം. എക്കാലത്തും പ്രാദേശികതയ്ക്ക് വേണ്ടി വാദിക്കുന്നയാളാണ് രാജ്താക്കറേ. വടക്കേ ഇന്ത്യയിലുള്ളവരോട് അസഹിഷ്ണുത പുലർത്തുന്നയാളുമാണ്. ഇതാദ്യമായി മറാഠി വിട്ട് ഹിന്ദിയിലാണ് രാജ് താക്കറെഉത്തരേന്ത്യൻ ജനതയോട് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിമാരടക്കമുള്ള നേതാക്കൾ ഉത്തരേന്ത്യയിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഉത്തരേന്ത്യയിൽ നിന്ന് തൊഴിലവസരം തേടി ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്താക്കറേയുടെ പരാമർശം. നിരവധി സംസ്ഥാനങ്ങൾനിങ്ങൾക്ക് നേരെ അസഹിഷ്ണുത ഉയർത്തുന്നുണ്ട്. നിങ്ങൾ സ്വയം മതിപ്പ് ഇല്ലാത്തവരാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ ചോദ്യംചെയ്യപ്പെടാത്തവരാകുന്നത്? രാജ് താക്കറേ ചോദിച്ചു. സ്വന്തം സംസ്ഥാനം എന്തുകൊണ്ടാണ് വ്യാവസായികരംഗത്ത് പിന്നിലായിപ്പോയതെന്നും തൊഴിലവസരങ്ങൾ ഇല്ലാത്ത ഇടമായിപ്പോയതെന്നും നേതാക്കളോട് ചോദിക്കണമെന്നാണ് രാജ് താക്കറേ നിർദേശിച്ചത്. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ ഉത്തർഭാരതീയ മഹാ പഞ്ചായത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറേ. ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ മുംബൈയിലേക്ക് ജോലിക്കായി എത്തുന്നത്. content highlights:North Indians have no self respect says Raj Thackarey, MNS, Maharashtra Navnirman Sena


from mathrubhumi.latestnews.rssfeed https://ift.tt/2E8Jc6p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages