നെടുങ്കണ്ടം: വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമെട്ടിലെ രാമക്കൽ പാറയിൽനിന്ന് 500 അടി താഴ്ചയിലേക്ക് വീണ് മരിച്ചനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പരിവർത്തനമേട് ആലുങ്കൽ ജോഷിയുടെ ഭാര്യ ജോസി (32)യെയാണ് രാമക്കൽമെട്ടിന് താഴ്വാരത്ത്, തമിഴ്നാടിന്റെ പ്രദേശത്തുനിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെമുതൽ ജോസിയെ കാണാതായിരുന്നതായി ബന്ധുക്കൾ പറയുന്നു. കുറച്ചുനാളായി നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം മാനസ്സികാസ്വാസ്ഥ്യത്തിനുള്ള മരുന്ന് ജോസി കഴിച്ചിരുന്നു. ശനിയാഴ്ച രാവിലെ മരുന്ന് വാങ്ങുന്നതിനായി എന്ന് പറഞ്ഞ് താലൂക്ക് ആശുപത്രിയിലേക്ക് പോയ ജോസിയെ കാണാതെവന്നതോടെ ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പ്രകാരം അന്വേഷണം ആരംഭിച്ച നെടുങ്കണ്ടം പോലീസ് രാമക്കൽമെട്ടിൽ വൈകീട്ട് ഒരു സ്ത്രീയെ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാമക്കൽപാറയിൽനിന്ന് ജോസിയുടെ ബാഗും ചെരുപ്പും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നെടുങ്കണ്ടം പോലീസ്, തമിഴ്നാട് കോമ്പ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കോമ്പ എസ്.ഐ. ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉത്തമപാളയം ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചു. ശവസംസ്കാരം തിങ്കളാഴ്ച നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. Content Highlight: women dead body found in Ramakkalmedu
from mathrubhumi.latestnews.rssfeed https://ift.tt/2DXgNiS
via
IFTTT
No comments:
Post a Comment