പൈലറ്റുമാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; ജെറ്റ്എയര്‍വേയ്‌സ് ഒരു ദിവസം റദ്ദാക്കിയത് 14 വിമാനങ്ങള്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

പൈലറ്റുമാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; ജെറ്റ്എയര്‍വേയ്‌സ് ഒരു ദിവസം റദ്ദാക്കിയത് 14 വിമാനങ്ങള്‍!

മുംബൈ: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പൈലറ്റുമാർ അവധിയിൽ പ്രവേശിച്ചതിനാൽ ജെറ്റ് എയർവേയ്സ് ഞായറാഴ്ച്ച റദ്ദാക്കിയത് പതിന്നാലോളം വിമാനസർവ്വീസുകൾ! എന്നാൽ, ശമ്പളം നല്കാത്തതിലുള്ള പ്രതിഷേധമാണ് പൈലറ്റുമാരുടെ ഈ അവധിയെടുക്കൽ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ജെറ്റ് എയർവേയ്സ് നഷ്ടത്തിലായതോടെ പൈലറ്റുമാരുടെ ശമ്പളം ഓഗസ്റ്റ് മുതൽ കൃത്യമായി നല്കിയിരുന്നില്ല. സെപ്റ്റംബറിൽ ശമ്പളക്കുടിശ്ശിക തീർത്തു നല്കിയെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിലേത് നൽകുന്നതിൽ വീണ്ടും തടസ്സം നേരിട്ടു. ഇതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്നാണ് സൂചന. ചില പൈലറ്റുമാർക്ക് സുഖമില്ലാതെ വന്നതോടെ 14 വിമാനങ്ങൾ റദ്ദ് ചെയ്യുകയായിരുന്നു. ശമ്പളം കൃത്യമായി നല്കാത്തതിലും നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ് വേണ്ട രീതിയിൽ പ്രശ്നത്തിൽ ഇടപെടാത്തതിലുമുള്ള പ്രതിഷേധമാണ് ഈ അവധിയെടുക്കൽ. പൈലറ്റുമാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജെറ്റ് എയർവേയ്സ് പൈലറ്റുമാരുടെ സംഘടനയാണ് നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ്. ഈ രീതിയിൽ ജോലി തുടരാൻ കഴിയില്ലെന്ന് ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയലിന് ചില പൈലറ്റുമാർ കത്തെഴുതിയതായും വിവരമുണ്ട്. എന്നാൽ, പ്രതിഷേധമല്ല അവധിക്കും വിമാനം റദ്ദ് ചെയ്യലിനും കാരണമെന്ന നിലപാടിലാണ് ജെറ്റ് എയർവെയ്സ്. വിമാനങ്ങൾ റദ്ദ് ചെയ്ത വിവരം എസ്എംഎസ് സംവിധാനം വഴി യാത്രക്കാരെ അറിയിക്കുകയായിരുന്നു. Content Highlights: Jet Airways Cancels 14 Flights As Pilots Call In Sick,Jet Airways,Pilots strike


from mathrubhumi.latestnews.rssfeed https://ift.tt/2zGQlHh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages