തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് പങ്കെടുക്കില്ല. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ എന്നിവരെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. വിമാനത്താവളത്തിന്റെ 90 ശതമാനം നിർമ്മാണവും പിണറായി സർക്കാർ വരുന്നതിന് മുമ്പ് തന്നെ പൂർത്തിയായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മൻ ചാണ്ടിയേയും വിഎസിനേയും ക്ഷണിക്കാത്തത് അൽപത്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിമാനത്താവളം യാഥാർഥ്യമാക്കുന്നതിന് ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സർക്കാരുമായിരുന്നു. അതിന് മുൻപ് സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ നടപടികൾ സ്വീകരിച്ചത് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഗവൺമെന്റായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. Content Highlights: Kannur airport inaugration, Ommen chandy, VS, Chennithala
from mathrubhumi.latestnews.rssfeed https://ift.tt/2L5Anes
via
IFTTT
No comments:
Post a Comment