ന്യൂഡൽഹി: ജീവനക്കാർക്ക് സർക്കാർ നൽകുന്ന എൻപിഎസ് വിഹിതം വർധിപ്പിച്ചു. 10 ശതമാനത്തിൽനിന്ന് 14 ശതമാനമായി വർധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ജീവനക്കാർ നൽകേണ്ടി മിനിമം വിഹിതം 10 ശതമാനത്തിൽ തുടരും. താൽപര്യമുള്ളവർക്ക് കൂടുതൽ വിഹിതം അടയ്ക്കാം. കൂടുതൽ അടയ്ക്കുന്ന വിഹിതത്തിനും 80 സിപ്രകാരം നികുതിയിളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. റിട്ടയർമെന്റ് സമയത്ത് എൻപിഎസിലെ 60 ശതമാനം തുകയും തിരിച്ചെടുക്കാൻ അനുവദിക്കും. നിലവിൽ എടുക്കാൻ കഴിഞ്ഞിരുന്നത് 40 ശതമാനം തുകയായിരുന്നു. ബാക്കിവരുന്ന തുക ഏതെങ്കിലും പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണമായിരുന്നു. ഇനിമുതൽ പെൻഷനായാൽ 40 ശതമാനംതുകമാത്രം പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ചാൽ മതി. ഇങ്ങനെ നിക്ഷേപിക്കുന്ന ആന്വിറ്റി പ്ലാനിൽനിന്നാണ് ജീവനക്കാർക്ക് പെൻഷൻ ലഭിക്കുക. content highlight: Cabinet approves raising government contribution to NPS to 14%
from mathrubhumi.latestnews.rssfeed https://ift.tt/2BVa6wp
via
IFTTT
No comments:
Post a Comment