ന്യൂഡൽഹി: റഫാൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭ തിങ്കളാഴ്ച വരെപിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവച്ചിരിക്കുകയാണ്. റഫാൽ, കാവേരി വിഷയം, വനിതാ സംവരണ ബിൽ തുടങ്ങിയവയാണ് ലോക്സഭയെ പ്രക്ഷുബ്ധമാക്കിയത്. കാവേരി വിഷയം ഉന്നയിച്ച് എ ഡി എം കെ അംഗങ്ങളും വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങളും പ്ലക്കാർഡുമായി തളത്തിലിറങ്ങി. ഇതോടെ സഭ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ നിർത്തിവയ്ക്കുകയായിരുന്നു. ചോദ്യോത്തര വേളയിലെ മൂന്നു ചോദ്യങ്ങൾ പരിഗണിച്ചതിനു ശേഷമായിരുന്നു ഇത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളാണ് ഇന്ന് സഭ ചർച്ചയ്ക്ക് എടുക്കാനിരിക്കുന്നത്. വോട്ടെടുപ്പില്ലാത്ത, 193-ാം ചട്ടം പ്രകാരമാണ് ചർച്ച. ഒഡീഷയിൽനിന്നുള്ള ബി ജെ ഡി അംഗം ഭർതൃഹരി മഹ്താബാണ് ചർച്ചയ്ക്ക് തുടക്കം കുറിക്കുക. content highlights:ruckus in both house of parliament
from mathrubhumi.latestnews.rssfeed http://bit.ly/2Q6T0zr
via
IFTTT
No comments:
Post a Comment