പത്തനംതിട്ട: വനിതാ മതിലിൽ പങ്കെടുക്കാത്തവർക്ക് വായ്പ നിഷേധിക്കുക, ട്രാൻസ്ഫർ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചുവരികയാണെന്നും അത്തരക്കാർക്ക് ഞങ്ങളെ സമീപിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തെനിയമപരമായും രാഷ്ട്രീപരമായും നേരിടും. സർക്കാരിന്റെ പരിപാടിയല്ല വനിതാ മതിൽ. ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയാണ്. അതിൽ സർക്കാർ ഉദ്യോഗസ്ഥർ പോകേണ്ട യാതൊരു കാര്യവുമില്ല. അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താൽ പ്രതിപക്ഷം നേരിടും. സർക്കാരിന്റെ ഭരണയന്ത്രം ഒരുപാർട്ടി പരിപാടിക്ക് നഗ്നമായി ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്. കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. കോടതി പറയുന്നതും പോലും കേൾക്കാത്ത ഒരു ഭരണകൂടമാണെങ്കിൽ ഭാവി ഗുരുതരമാകുമെന്നാണ് പറയാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്ന് ബാലവകാശ കമ്മീഷൻ പറയാൻ പാടില്ലായിരുന്നു. കുട്ടികൾക്കെതിരായിട്ടുള്ള അതിക്രമമാണത്. ഇത് രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയാണ്. കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ പാടില്ല. ബാലവകാശ കമ്മീഷൻ ചെയർമാന്റെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമുള്ള ആരും വനിതാ മതിലിൽ പങ്കെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:Women wall-ramesh chennithala-kerala government-cpim
from mathrubhumi.latestnews.rssfeed http://bit.ly/2CBK1Tx
via
IFTTT
No comments:
Post a Comment