വീടിനു പുറത്ത് അന്യഗ്രഹജീവികളെന്ന് പ്രധാനമന്ത്രിക്ക് യുവാവിന്റെ പരാതി; നടപടിയെടുക്കാൻ നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

വീടിനു പുറത്ത് അന്യഗ്രഹജീവികളെന്ന് പ്രധാനമന്ത്രിക്ക് യുവാവിന്റെ പരാതി; നടപടിയെടുക്കാൻ നിർദേശം

പൂണെ: പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തിയ ഇ മെയിൽ സന്ദേശത്തിന്റെ പിന്നാലെ പരക്കം പാഞ്ഞ് പോലീസുകാരെത്തിയത് മനോനില തെറ്റിയ വ്യക്തിയുടെ അരികിൽ. വീടിനു പുറത്ത് അന്യഗ്രഹജീവിയെ കണ്ട് പരിഭ്രമിച്ചുവെന്നായിരുന്നു ഇ മെയിൽ സന്ദേശത്തിലുണ്ടായിരുന്നത്. മഹാരാഷ്ടയിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസിന് സന്ദേശം കൈമാറുകയും അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ സന്ദേശമയച്ച പുണെ കൊത്റുഡിലെ താമസക്കാരനെ പോലീസ് കണ്ടെത്തി. കുറച്ചു കൊല്ലങ്ങൾക്കു മുമ്പുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്ന് നാൽപത്തിയേഴുകാരനായ ഇയാളുടെ മനോനില തകരാറിലായതാണെന്ന് പോലീസ് കണ്ടെത്തി. ഏകദേശം രണ്ടു മാസത്തിനു മുമ്പ് വീടിനു പുറത്തു മരങ്ങൾക്കിടയിലൂടെയുള്ള വെളിച്ചം കണ്ടുവെന്നും ഇത് അന്യഗ്രഹജീവികൾ ഭൂമിയിൽ നിന്ന് അവരുടെ ഗ്രഹത്തിലേക്ക് സന്ദേശമയക്കുന്നതാണെന്നുമാണ് ഇയാൾ പ്രധാനമന്ത്രിക്കയച്ച പരാതിയിൽ പറഞ്ഞിരുന്നത്.ഇയാൾ ഇ മെയിൽ അയച്ചതിനെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. Content Highlights: Pune Man ,Alien Object,Writes To PM


from mathrubhumi.latestnews.rssfeed http://bit.ly/2VesSGD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages