തിരുവനന്തപുരം: തലസ്ഥാനത്തുള്ള ഫള്ക്സ് കടയുടമക്ക് നേരെ കെപിസിസി ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദിന്റെ ആക്രമണം. ഇനി ഫ്ളക്സ് അടിക്കണമെങ്കിൽ കാശ് നൽകണമെന്ന് പറഞ്ഞതിനായിരുന്നു ഭീഷണിയും ആക്രണവുമെന്ന് കടയുടമ സുരേഷ് പറഞ്ഞു. ശരത് ചന്ദ്ര പ്രസാദ്അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കടയുടമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരം കവടിയാറുള്ള പ്രിന്റ് വേൾഡെന്ന ഫ്ളക്സ് യൂണിറ്റിന്റെ ഉടമയെയാണ് ശരത് ചന്ദ്ര പ്രസാദ് അക്രമിച്ചത്. ഇയാൾ കടയുടമ സുരേഷിനെ അക്രമിക്കുന്നതും അവിടെയുണ്ടായിരുന്ന കസേര വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പല തവണകളായി ഫള്കസ് അടിച്ച് നൽകിയതിന് ഒരു ലക്ഷം രൂപയോളം ശരത് ചന്ദ്ര പ്രസാദ് നൽകാനുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ശലഭമേള എന്ന പരിപാടിയുടെ ഫ്ളക്സടിക്കാൻ കഴിഞ്ഞ ദിവസം ശരത് ചന്ദ്ര പ്രസാദ് എത്തി.പണം നൽകിയാലെ ഫ്ളകസ് അടിക്കൂ എന്ന് പറഞ്ഞതോടെ ഇയാൾ പ്രകോപിതാനായി തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ സുരേഷ് കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഗൗരവപരമായി പരിഹാരം ഉണ്ടാകുമെന്ന് പരാതി നൽകിയപ്പോൾ കെപിസിസി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോൾ പരാതി പോലീസിൽ നൽകുന്നില്ലെന്നും സുരേഷ് പറഞ്ഞു. Content Highlights:congress leader sarath chandra prasad,attackedflex shop owner
from mathrubhumi.latestnews.rssfeed http://bit.ly/2VaxvSd
via
IFTTT
No comments:
Post a Comment