വനിതാ മതിലിന് നിര്‍ബന്ധിത പണപ്പിരിവ്‌;ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയം- കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

വനിതാ മതിലിന് നിര്‍ബന്ധിത പണപ്പിരിവ്‌;ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയം- കടകംപള്ളി

തിരുവനന്തപുരം; വനിതാ മതിലിനായി ക്ഷേമപെൻഷനിൽനിന്ന് പിരിവു നടത്തിയതിൽ വിവാദം മുറുകുന്നു. പാലക്കാട് അടക്കമുള്ള ജില്ലകളിൽ വനിതാ മതിലിനായി ക്ഷേമപെൻഷനിൽനിന്ന് തുക പിരിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി പറഞ്ഞു. പെൻഷനിൽനിന്ന് പിരിവെടുത്തിൽ പരാതിയില്ലെന്ന് വയോധികർ പറയുന്ന വീഡിയോ പുറത്തുവിട്ട സി പി എം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്നും കടകംപള്ളി കണ്ണൂരിൽ കൂട്ടിച്ചേർത്തു. പെൻഷനിൽനിന്ന് പിരിവ് എടുത്തതിൽ തങ്ങൾക്ക് പരാതിയില്ലെന്ന് വയോധികർ പറയുന്ന വീഡിയോ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാലക്കാട് സി പി എംപുറത്തുവിട്ടത്. പാലക്കാട് അടക്കമുള്ള ജില്ലകളിൽ ക്ഷേമപെൻഷനിൽനിന്ന് വനിതാ മതിലിനായി പണം പിരിച്ചതായി ആരോപണമുയർന്നിരുന്നു. രസീതുകൾ നൽകിയായിരുന്നു പിരിവ് നടത്തിയത്. ഇത് വ്യക്തമാക്കുന്ന വീഡിയോ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയില്ലെന്ന് വയോധികർ പറയുന്ന വീഡിയോ പാർട്ടി പുറത്തുവിട്ടത്. അതേസമയം വനിതാ മതിലിനായി ക്ഷേമപെൻഷനിൽനിന്ന് പണം പിരിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. content highlights:kadakampally on compulsary fund collection for vanitha mathil


from mathrubhumi.latestnews.rssfeed http://bit.ly/2BHM0nl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages