ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; യുജിസിക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; യുജിസിക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്ന നടപടിയിൽ യുജിസിക്ക് ഡൽഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥിനിയായ ഉമയ്യാ ഖാന്റെ പരാതിയിലാണ് നടപടി്. ഡിസംബർ 18ന് ഗോവയിലും സമാനമായ സംഭവമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവം മത ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനമാണെന്നും മുഖ്യധാരയിൽനിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ മാറ്റിനിർത്താനുള്ള ശ്രമമാണെന്നും കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മുസ്ലീം സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാമെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഭാവിയിൽ ഇത്തരം വിവേചനങ്ങൾ ഇല്ലാതിരിക്കാൻ യുജിസി സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമാവുമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചോദിച്ചു. ഇത്തവണ നെറ്റ് പരീക്ഷാ ഹാളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസി ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ പരീക്ഷയായിരുന്നു ഡിസംബറിലേത്. ഡിസംബർ 18 മുതൽ 22 വരെ ഓൺലൈനായാണ് ഇത്തവണത്തെ ടെസ്റ്റ് നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. Content Highlight:UGC gets notice from DMC for not allowingstudent wearing hijab to appear for NET


from mathrubhumi.latestnews.rssfeed http://bit.ly/2SnkySZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages