കൊച്ചി: കേരളത്തിലെ മാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിലെ (ജി.കെ.എസ്.യു.) മെഗാ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കൊല്ലം വടമൺ ചോരനാട് ശ്രീതിലകത്തിൽ ജി. ചന്ദ്രബാബുവിന് ചലച്ചിത്ര താരം നിവിൻ പോളി സമ്മാനിച്ചു. അപകടത്തെ തുടർന്ന് ശരീരം പാതി തളർന്ന ചന്ദ്രബാബു ചക്രക്കസേരയിലെത്തിയാണ് നിവിൻ പോളിയിൽനിന്ന് ഫ്ലാറ്റിന്റെ താക്കോൽ സ്വീകരിച്ചത്. കല്യാൺ ജൂവലേഴ്സാണ് ഫ്ലാറ്റ് സ്പോൺസർ ചെയ്തത്. ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ, മാതൃഭൂമി മീഡിയ സൊലൂഷൻസ് (ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ) ഹെഡ് ഫിലിപ് ജോസ്, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, എം.എം.ടി.വി. ചീഫ് എക്സിക്യുട്ടീവ് പി.ആർ. സതീഷ്, ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് രഘു രാമചന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ. ഉണ്ണികൃഷ്ണൻ, സൂര്യ ടി.വി. ആഡ് സെയിൽസ് മേധാവി സതീഷ് കുമാർ ധൻ എന്നിവർ പങ്കെടുത്തു. കേരളത്തിലെ പത്ര, ടെലിവിഷൻ, ഒാൺലൈൻ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും ചേർന്നു സംഘടിപ്പിച്ച പ്രഥമ വ്യാപാരോത്സവമായ ജി.കെ.എസ്.യു.വിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെറിയ കടകൾ മുതൽ വലിയ വാണിജ്യ സ്ഥാപനങ്ങൾ വരെ പങ്കാളികളായ മേളയിലൂടെ നാലു കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകിയത്. വീഴ്ചയിൽ തളർന്നു; ഇനി ഒരു കോടി ഉയർച്ച കൊച്ചി: ചക്രക്കസേരയുടെ പരിമിതികൾ പകരുന്ന വേദനയിലും നേർത്തൊരാശ്വാസം പോലെ ആ താക്കോൽ ജി. ചന്ദ്രബാബു ഏറ്റുവാങ്ങി; ജി.കെ.എസ്.യു.വിന്റെ മെഗാ സമ്മാനം. ആ സന്തോഷത്തിനു സാക്ഷ്യം വഹിക്കാൻ ഭാര്യ ജയശ്രീയും മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും. കാൽ നൂറ്റാണ്ടു നീണ്ട നൊമ്പരക്കാലത്തിനൊടുവിൽ കൈവന്ന മെഗാ സന്തോഷം. തത്കാലം പുനലൂർ വിട്ട് എങ്ങോട്ടും പോകാനാവില്ല. അവിടെയാണ് ജോലി. പിന്നെ, വയ്യാത്ത ആളായതിന്റെ പ്രയാസങ്ങളുമുണ്ട്. എങ്കിലും, ഫ്ലാറ്റ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട് - ചന്ദ്രബാബു പറയുന്നു. 25 വർഷം മുൻപാണ് ചന്ദ്രബാബുവിന്റെ ജീവിതം പാതി തകർത്ത ദുരന്തമുണ്ടായത്; 1993-ൽ. ആൻഡമാനിൽ കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾനിലയിൽനിന്നു വീണാണ് അരയ്ക്കു താഴോട്ടുള്ള ചലനശേഷി കുറഞ്ഞത്. അതോടെ, ജീവിതം പ്രതിസന്ധിയിലായി. എങ്കിലും, 2008-ൽ സർക്കാർ ജോലി ലഭിച്ചതോടെ വീണ്ടും ജീവിതം ചലിച്ചു തുടങ്ങി. ഇപ്പോഴും, സാമ്പത്തിക ഞെരുക്കത്തിലൂടെ തന്നെയാണ് ജീവിതം. വാക്കർ ഉപയോഗിച്ചാണ് ഓഫീസിലും വീട്ടിലും കഷ്ടിച്ചു നടക്കുന്നത്. ചക്രക്കസേരയിലും മുച്ചക്ര വാഹനത്തിലുമായി യാത്ര. പുനലൂർ മുനിസിപ്പൽ ഓഫീസിലെ ഹെഡ് ക്ലർക്കാണ് ചന്ദ്രബാബു. ഓഫീസിൽനിന്ന് അഞ്ചലിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുനലൂർ തൊളിക്കോട്ടുള്ള കടയിൽനിന്നു വാങ്ങിയ ഫാനാണ് ചന്ദ്രബാബുവിലേക്ക് സമ്മാന ഫ്ലാറ്റ് എത്തിച്ചത്. content highlights: gksu, chandrababu,nivin pauly,kalyan jewellers
from mathrubhumi.latestnews.rssfeed http://bit.ly/2rSzUDC
via
IFTTT
No comments:
Post a Comment