രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു

പാലിയേക്കര: ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങിയ ജില്ലാ കളക്ടർ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ടോൾപ്ലാസ ജീവനക്കാരെയും പോലീസിനെയും രൂക്ഷമായി ശാസിച്ച തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞു വരികയായിരുന്നു അനുപമ. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കിൽപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്. ടോൾപ്ലാസ സെന്ററിനുള്ളിൽ കാർ നിർത്തിയ കളക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടർന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ദീർഘദൂരയാത്രക്കാർ ഏറെനേരം കാത്തുനിൽക്കുമ്പോഴും പോലീസ് പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നതാണ് കളക്ടറെ ചൊടിപ്പിച്ചത്. അരമണിക്കൂറോളം ടോൾപ്ലാസയിൽ നിന്ന കളക്ടർ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ചശേഷമാണ് തൃശ്ശൂരിലേക്ക് പോയത്. content highlights:paliyekkara toll plaza, collector tv anupama


from mathrubhumi.latestnews.rssfeed http://bit.ly/2GBdbpP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages