രാജ്യത്തെ ഏതു പൗരന്റെയും കംപ്യൂട്ടറും സ്മാർട്ട് ഫോണും അവയുടെ ഉള്ളടക്കവും പരിശോധിക്കാൻ പത്ത് അന്വേഷണ ഏജൻസികൾക്ക് സമ്പൂർണാധികാരം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നീക്കംചെയ്ത വിവരങ്ങൾ കണ്ടെത്തി വീണ്ടെടുക്കാൻ ആവശ്യമെങ്കിൽ കംപ്യൂട്ടർ പിടിച്ചെടുക്കാനും അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ടാകും. പൗരന്റെ സ്വകാര്യത ഉയർത്തിപ്പിടിച്ച സുപ്രീംകോടതിവിധി വന്ന് അധികകാലം കഴിയുംമുമ്പാണ് സർക്കാരിന്റെ നീക്കം. വിജ്ഞാപനത്തിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. രാജ്യത്ത് 'പോലീസ് രാജ്' കൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമമെന്ന് അവർ കുറ്റപ്പെടുത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഒപ്പിട്ട വിവാദ ഉത്തരവ് വ്യാഴാഴ്ച അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് പുറപ്പെടുവിച്ചത്. ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സി.ബി.ഐ., എൻ.ഐ.എ., കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മാത്രം), ഡൽഹി പോലീസ് കമ്മിഷണർ എന്നിവയ്ക്കാണ് ഉത്തരവിൽ പുതിയ അധികാരം നൽകിയിരിക്കുന്നത്. 2000-ലെ ഐ.ടി.ആക്ടിന്റെ 69(1))വകുപ്പും 2009-ലെ ചട്ടത്തിലെ നാലാംചട്ടവും ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം. ഇതുവരെ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ അന്വേഷണ ഏജൻസികൾക്ക് വ്യക്തികളുടെ ഫോൺ ചോർത്താനും ഇ-മെയിൽ പരിശോധിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ. അതും കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ മാത്രം. എന്നാൽ, പുതിയ വിജ്ഞാപനപ്രകാരം ഏതൊരു കംപ്യൂട്ടറിലും തയ്യാറാക്കുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത വിവരങ്ങൾ പരിശോധിക്കാനും രഹസ്യകോഡിൽ ശേഖരിക്കപ്പെട്ടിട്ടുള്ള (എൻക്രിപ്റ്റഡ്) വിവരങ്ങളടക്കം പിടിച്ചെടുക്കാനുമുള്ള അധികാരം ഏജൻസികൾക്കുണ്ടാവും. ഒരാളുടെ ലാപ്ടോപിലോ ഐപാഡിലോ അല്ലെങ്കിൽ സ്മാർട്ട് ഫോണിലോ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ആവശ്യമെങ്കിൽ പ്രാപ്യമാകും. ഇത് വാട്സാപ്പ് ചാറ്റും കോളുമടക്കമുള്ളവയുടെ പരിശോധനയ്ക്കും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. എന്നാൽ, ഓരോ വ്യക്തിയുടെ കാര്യത്തിലും അന്വേഷണ ഏജൻസികൾ മുൻകൂട്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്നാണ് മന്ത്രാലയം ഇപ്പോൾ വിശദീകരിക്കുന്നത്. അന്വേഷണ ഏജൻസികളുടെ പരിശോധനയുമായി സഹകരിക്കാനോ സാങ്കേതിക സഹായം നൽകാനോ വിസ്സമ്മതിക്കുന്ന വ്യക്തികൾക്കും സേവനദാതാക്കൾക്കും ഏഴുവർഷം തടവും പിഴയും വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തിനും വിഘാതമാവുന്നതോ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇടയാക്കുമെന്ന് സർക്കാരിന് തോന്നുന്നതോ ആയ കാര്യങ്ങളിൽ പരിശോധനയ്ക്കാണ് ഏജൻസികൾക്ക് അധികാരം നൽകിയിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. മുൻകാലങ്ങളിൽ ആഭ്യന്തരസെക്രട്ടറിയുടെ അനുവാദത്തോടെ ഫോൺ ചോർത്തലിന് മാത്രമാണ് ഏജൻസികളെ അനുവദിച്ചിരുന്നത്. 2011-ൽ ഉത്തരവ് പരിഷ്കരിച്ച് സാമൂഹികമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അധികാരവും നൽകി. അതിനുശേഷം ആദ്യമായാണ് ഉത്തരവ് പരിഷ്കരിക്കുന്നത്. അരക്ഷിതനായ ഏകാധിപതി “മോദി ജി, ഇന്ത്യയെ പോലീസ് രാജ്യമാക്കി മാറ്റുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. അരക്ഷിതനായ ഏകാധിപതിയാണ് താങ്കളെന്ന് നൂറുകോടിയിലധികം വരുന്ന ഇന്ത്യക്കാർക്കുമുന്നിൽ തെളിയിക്കാനേ അതുകൊണ്ട് സാധിക്കൂ”- രാഹുൽ ഗാന്ധി,കോൺഗ്രസ് അധ്യക്ഷൻ (ട്വിറ്ററിൽ) സുരക്ഷകൊണ്ട് കളിക്കരുത് 2009 മുതൽ നിലനിൽക്കുന്ന ഉത്തരവാണിത്. ഇപ്പോൾ പുതുക്കിയെന്ന് മാത്രം. എല്ലാ കംപ്യൂട്ടറുകളും പരിശോധിക്കുമെന്നല്ല ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത, പ്രതിരോധം, ക്രമസമാധാനം, സൗഹൃദരാഷ്ട്രങ്ങളുമായുള്ള ബന്ധം തുടങ്ങിയവയ്ക്ക് ഭംഗമേൽക്കുമ്പോഴാണ് നിരീക്ഷണം നടത്തുക. നിങ്ങൾ രാജ്യത്തിന്റെ സുരക്ഷ കൊണ്ടാണ് കളിക്കുന്നത് അരുൺ ജെയ്റ്റ്ലി,ധനമന്ത്രി content highlights:10 central agencies can now snoop on "any" computer they want
from mathrubhumi.latestnews.rssfeed http://bit.ly/2EIm3rY
via
IFTTT
No comments:
Post a Comment