നിലയ്ക്കലിലും ശബരിമലയിലും സുരേന്ദ്രന്‍ ചെയ്തത് ന്യായീകരിക്കാനാകില്ല ; എത്രകാലം ജയിലിലിടാന്‍ കഴിയുമെന്ന് സര്‍ക്കാരിനോട് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

നിലയ്ക്കലിലും ശബരിമലയിലും സുരേന്ദ്രന്‍ ചെയ്തത് ന്യായീകരിക്കാനാകില്ല ; എത്രകാലം ജയിലിലിടാന്‍ കഴിയുമെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവാദിത്വമുള്ള പദവിയില്‍ ഇരിക്കുന്നയാള്‍ ഇങ്ങിനെ ചെയ്യരുതെന്നും കോടതി പറഞ്ഞു. ശബരിമലയിലും നിലയ്ക്കലിലും കാട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും കലാപം അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു.

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാരും രംഗത്ത് വന്നു. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നും ശബരിമലയില്‍ ഭക്തര്‍ എത്തുന്നത് പോലെയല്ല സുരേന്ദ്രന്‍ വന്നതെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞു. ശബരിമലയില്‍ കലാപം അഴിച്ചുവിടാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണ്. ഈ സംഘത്തില്‍ പെട്ടയാളാണ് സുരേന്ദ്രനെന്നും സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പറഞ്ഞു.

അതേസമയം സുരേന്ദ്രന്റെ പേരില്‍ നിരവധി കേസുകളും എട്ടു വാറന്റുകളും ഉണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിമാര്‍ക്കെതിരേയും കേസുകള്‍ ഇല്ലേയെന്നും സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടാന്‍ കഴിയുമെന്നും കോടതി തിരിച്ചു ചോദിച്ചു. ചിത്തിര ആട്ടവിശേഷത്തിന് ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തെന്നും ഇതിന്റെ ആവശ്യം എന്താണെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ ചോദിച്ചു.

സംഘര്‍ഷങ്ങളുടെ ഇടയില്‍ കയറിയ ഒരു തീര്‍ത്ഥാടകയുടെ ചുണ്ടിന് പരിക്കേറ്റു എന്നതൊഴിച്ചാല്‍ വധശ്രമക്കേസ് എടുക്കേണ്ട രീതിയിലുള്ള സംഘര്‍ഷം അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും.



from mangalam.com https://ift.tt/2EgNmcI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages