കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തീം സോങ് പുറത്തിറക്കി. ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആര്‍. വേണു ഗോപാലിന്റേതാണ് വരികള്‍. രാഹുല്‍ സുബ്രഹ്മണ്യനാണ് ഈണം നല്‍കിരിക്കുന്നത്. ഡിസംബര്‍ ഒമ്പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം.
'നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ'.. എന്നാണ് ഗാനം ആരംഭിക്കുന്നത്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് , ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രാഹുല്‍ സുബ്രഹ്മണ്യന്‍.
ഒമ്പതാം തീയതിയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ മൂന്ന് കമ്പനികളാണ് അദ്യഘട്ട സര്‍വീസ് നടത്തുന്നത്. അബുദാബിയിലേക്കായിരിക്കും ആദ്യ സര്‍വീസ്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. കൂടാതെ താമസിയാതെ തന്നെ മസ്‌കത്ത് സര്‍വീസും ആരംഭിക്കും.
from mangalam.com https://ift.tt/2SyBBRW
via IFTTT
No comments:
Post a Comment