പറശ്ശിനിക്കടവില്‍ 10 ക്‌ളാസ്സുകാരിയെ ലോഡ്ജ് മുറിയില്‍ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം ; പിതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

പറശ്ശിനിക്കടവില്‍ 10 ക്‌ളാസ്സുകാരിയെ ലോഡ്ജ് മുറിയില്‍ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം ; പിതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും കസ്റ്റഡിയില്‍

കണ്ണൂര്‍ : പത്താംക്ലാസുകാരി പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ പിടിയിലായവരില്‍ പെണ്‍കുട്ടിയുടെ പിതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും. പിതാവ് അടക്കം എട്ടുപേരെ കൂടിയാണ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വ്യത്യസ്ത കേസുകളിലായി ആകെ 19 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

പിതാവ് അടക്കമുള്ളവര്‍ നേരത്തെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്. കേസില്‍ ആദ്യം അഞ്ചുപേരായിരുന്നു അറസ്റ്റിലായത്. അതിനു പിന്നാലെയാണ് പിതാവ് അടക്കം എട്ടുപേരെക്കൂടി കസ്റ്റഡിയില്‍ എടുത്തത്. ഫേസ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയായിരുന്നു പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അഞ്ജന എന്ന സ്ത്രീയുമായി കുട്ടി ദീര്‍ഘനേരം സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇവരുടെ നിര്‍ദേശപ്രകാരം ഇവരെ കാണാനായി തളിപ്പറമ്പില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുകയും ഒരു ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു എന്നുമാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. നവംബര്‍ 13,19 തീയതികളില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് പറയുന്നത്. വനിതാ സെല്ലാണ് തളിപ്പറമ്പ് പോലീസിന് കേസ് കൈമാറിയത്.

സ്‌കൂളില്‍ പോവാന്‍ താത്പര്യമില്ല എന്ന പറഞ്ഞ് സഹോദരനും അമ്മയും വനിതാ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് വനിതാസെല്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടു വന്നത്. വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി ദീര്‍ഘ നേരം സംസാരിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ഇരുപതില്‍ അധികം പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ലോഡ്ജിന് പുറമെ പല വീടുകളിലും മറ്റ് ചില കേന്ദ്രങ്ങളിലും താന്‍ പീഡനത്തിനിരയായതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

പെണ്‍കുട്ടി നല്‍കിയ ഫോണ്‍നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അരിമ്പ്ര കെ.പവിത്രന്‍, മാട്ടൂല്‍ കെ വി സന്ദീപ്, കുറുമാത്തൂര്‍ ചൊറുക്കള സി പി ഷംസുദ്ദീന്‍, പരിപ്പായി വി സി ഷബീര്‍, നടുവില്‍ കെ വി അയൂബ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ഡിവൈഎസ്പി കെ വി വേണിഗോപാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.



from mangalam.com https://ift.tt/2Svv4am
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages