മലകയറാതെ മനിതി സംഘം മടങ്ങി; യുവതികള്‍ സ്വയം തിരികെ പോകുന്നുവെന്ന് പോലീസ്; നിര്‍ബന്ധ പൂര്‍വ്വം തിരിച്ചയച്ചുവെന്ന്‌ ശെല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

മലകയറാതെ മനിതി സംഘം മടങ്ങി; യുവതികള്‍ സ്വയം തിരികെ പോകുന്നുവെന്ന് പോലീസ്; നിര്‍ബന്ധ പൂര്‍വ്വം തിരിച്ചയച്ചുവെന്ന്‌ ശെല്‍വി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം ദര്‍ശനം നടത്താതെ പമ്പയില്‍ നിന്നും തിരിച്ചു. ഇവരെയുമായി പോലീസ് വാഹനം നിലയ്ക്കലിലേക്ക് പോയി. പത്ത് മണിക്കൂര്‍ നീണ്ട സംഭവ വികാസങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. മനിതി സംഘത്തിലെ യുവതികള്‍ സ്വമനസാലെ തിരികെ പോകുന്നു എന്നാണ് എസ്പി അറിയിച്ചത്.

സ്വയം മടങ്ങി പോകാമെന്ന് മനിതി സംഘത്തിലെ യുവതികള്‍ അറിയിച്ചു. ഏത് വിധേനയുമുള്ള സുരക്ഷ ഒരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യുവതികളെ അറിയിച്ചുവെന്നും എന്നാല്‍ അവര്‍ മടങ്ങാന്‍ തയ്യാറാവുകയായിരുന്നെന്നും പോലീസ് പറയുന്നു. മാത്രമല്ല സംഘം രണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ടിലും രണ്ട് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. രണ്ട് പ്രാവശ്യം തങ്ങളെ സംഘം ആക്രമിച്ചു എന്നാണ് ഇവരുടെ പരാതി.

അതേസമയം പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം നേതാവായ ശെല്‍വി പറഞ്ഞു. ശബരിമല കയറാന്‍ വീണ്ടും തങ്ങള്‍ 11 പേരും എത്തുമെന്നും ശെല്‍വി വ്യക്തമാക്കി. പോലീസ് വാഹനത്തിലാണ് ഇവരെ നിലയ്ക്കല്‍ എത്തിക്കുക. തുടര്‍ന്ന് നിലയ്ക്കലില്‍ വെച്ച് സംഘം വന്ന വാഹനത്തിലേക്ക് ഇവരെ മാറ്റി തിരിച്ചയയ്ക്കും.

ഇന്ന് പുലര്‍ച്ചെ 3.30നാണ് മനിതി സംഘം ശബരിമല കയറാന്‍ പമ്പയിലെത്തിയത്. മലകയറി തുടങ്ങിയപ്പോഴേ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് എത്തി കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ പിന്മാറില്ലെന്നായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പോലീസ് പ്രതിഷേധ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി മനിതി സംഘത്തെ മല കയറ്റാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ പമ്പയില്‍ നിന്നും അമ്പത് മീറ്റര്‍ കയറിയപ്പോഴേ പ്രതിഷേധവുമായി ഇരുന്നൂറിലധികം ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന് തിരികെ ഓടിയ സംഘം ഗാര്‍ഡ് റൂമില്‍ അഭയം തേടി. ഇവിടുന്ന് പിന്നീട് സംഘത്തെ പോലീസ് വാഹനത്തിലേക്ക് മാറ്റി. എസ്പിയും മനിതി സംഘവും പോലീസ് വാഹനത്തില്‍ അര മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സംഘം സ്വയം മടങ്ങാന്‍ തയ്യാറായെന്ന് എസ്പി അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് നിര്‍ബന്ധപൂര്‍വ്വം മടക്കി അയയ്ക്കുന്നതാണെന്ന് ആയിരുന്നു മനിതി സംഘം നേതാവ് ശെല്‍വിയുടെ പ്രതികരണം.



from mangalam.com http://bit.ly/2Ly3ZBk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages