തിരുവനന്തപുരം: ശബരിമല കയറാനെത്തിയ മനിതി സംഘത്തെ നയിക്കുന്ന ശെല്‍വിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ട് മലയാളികള്‍. ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മലയാളികളുടെ തെറിവിളികള്‍കൊണ്ട് നിറയുകയാണ്. കേട്ടാലറയ്ക്കുന്ന സഭ്യമല്ലാത്ത ഭാഷയിലുള്ള തെറിവിളികളാണ് ഉയര്‍ന്നിരിക്കുന്നത്.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ ആടിസ്ഥാനത്തിലാണ് മനിതി സംഘത്തിലെ 11 പേര്‍ ശബരിമല കയറാനെത്തിയത്. എന്നാല്‍ ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പക്ഷേ അയ്യപ്പ ദര്‍ശനത്തിന് ശേഷമേ മടങ്ങൂ എന്നായിരുന്നു ശെല്‍വി പോലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ശെല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അധിക്ഷേപവുമായി മലയാളികള്‍ എത്തിയത്.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ സ്വന്തം വീടിനകത്ത് ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി എന്ന കൂട്ടായ്മ ഉടലെടുക്കുന്നത്. രാജ്യമാകെ ചര്‍ച്ചയായ ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്.
from mangalam.com http://bit.ly/2CwGcPh
via IFTTT
No comments:
Post a Comment