ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പിയും ജനതാദൾ യുണൈറ്റഡും 17 സീറ്റുകളിൽ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി ആറു സീറ്റുകളിലും മത്സരിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആകെ 40 ലോക്സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഉപേന്ദ്ര കുശ്വാഹ എൻ ഡി എയിൽനിന്ന് പുറത്തുപോയതിനു പിന്നാലെയാണ് എൽ ജെ പിക്ക് രണ്ട് സീറ്റുകൾ അധികം ലഭിച്ചത്. ജനതാദൾ യുണൈറ്റഡ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും എൽ ജെ പി നേതാവ് രാം വിലാസ് പാസ്വാനും ഷായ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. BJP President Amit Shah: BJP will fight at 17 seats, Janata Dal (United) at 17 and Lok Janshakti Party at 6 seats in Bihar in upcoming 2019 Lok Sabha elections pic.twitter.com/58hBFvCABr — ANI (@ANI) December 23, 2018 content highlights:bjp and jdu will contest 17 loksabha seats each in bihar
from mathrubhumi.latestnews.rssfeed http://bit.ly/2LwNpBR
via
IFTTT
No comments:
Post a Comment