എരുമേലി: മനിതി പെൺകൂട്ടായ്മയ്ക്കെതിരെ പമ്പയിൽ കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ശരിമല ദർശനത്തിൽ നിന്ന് ആദിവാസി നേതാവ് അമ്മിണിയും പിൻമാറി. പമ്പയിലേക്ക് പുറപ്പെട്ട അമ്മിണിയുൾപ്പെട്ട എട്ടംഗ സംഘത്തെ പോലീസ് എരുമേലിയിൽ വെച്ച് കൺട്രോൾ റൂമിലേക്ക് മാറ്റി. പൊൻകുന്നം മുതൽ ഇവർക്കെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. കോട്ടയത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടയാനും ശ്രമം നടന്നു. നിലവിൽ എരുമലി പോലിസ് സ്റ്റേഷനിലാണ് അമ്മിണിയുള്ളത്. കാനന പാതവഴി സന്നിധാനത്തെത്തിക്കുവാനാണ് പോലീസ് പദ്ധതിയിട്ടിരുന്നത്. കാനനപാതവഴി രണ്ട് കിലോമീറ്ററോളം ഇവർ സഞ്ചരിച്ചിരുന്നു. എന്നാൽ പമ്പയിലെ പ്രതിഷേധങ്ങളെ തുടർന്ന് സന്നിധാനത്ത് എത്തിക്കാൻ സാധിക്കില്ലെന്ന് പോലീസ് ഇവരെ അറിയിച്ചു. ഇതേ വഴിതന്നെ തുടർന്ന് ഇവർ തിരിച്ചിറങ്ങി. തിരികെ നാട്ടിലേക്ക് മടങ്ങുമെന്ന നിലപാടിലാണ് അമ്മിണി.അതേസമയം എരുമേലി പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി, ശബരിമല കർമസമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. Conten Highlights:Tribal leader Ammini Step back from entering Sabarimala, Sabarimala Women Entry Protest
from mathrubhumi.latestnews.rssfeed http://bit.ly/2rSzg94
via
IFTTT
No comments:
Post a Comment