പമ്പയിലേക്ക് പോകരുതെന്ന് നിര്‍ദേശം: എരുമേലി വരെ എത്തിയ അമ്മിണിയും മടങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പമ്പയിലേക്ക് പോകരുതെന്ന് നിര്‍ദേശം: എരുമേലി വരെ എത്തിയ അമ്മിണിയും മടങ്ങുന്നു

എരുമേലി: ശബരിമല ദര്‍ശനത്തിനായി തിരിച്ച വയനാട്ടില്‍ നിന്നുള്ള ആക്ടിവിസ്റ്റ് അമ്മിണി എരുമേലി വരെ എത്തിയതിനു ശേഷം മടങ്ങുന്നതായി റിപ്പോര്‍ട്ട്. പൊന്‍കുന്നത്തു നിന്ന് എരുമേലി വരെയെത്തിയ അമ്മിണിയെ പമ്പയിലെ മോശം സ്ഥിതിഗതികള്‍ ധരിപ്പിച്ചതിനു പിന്നാലെയാണ് മടങ്ങുന്നുവെന്ന തീരുമാനത്തില്‍ അമ്മിണി എത്തിയതെന്നാണ് സൂചന. നിലയ്ക്കല്‍ ബേസ് ക്യാംപിലെത്തി അവിടെ നിന്നും ശബരിമലയിലേക്ക് പോകാനായിരുന്നു അമ്മിണിയുടെ തീരുമാനം. എന്നാല്‍ പോലീസിന്റെ അനുനയ ശ്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊടുവില്‍ അമ്മിണി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

കോട്ടയത്തു നിന്നാണ് അമ്മിണി പൊന്‍കുന്നത്തും തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ എരുമേലിയിലും എത്തിയത്. എന്നാല്‍ ഇതിനിടെ പമ്പയിലെ സ്ഥിതിഗതികള്‍ മോശയമായതിനെ തുടര്‍ന്ന് അമ്മിണിയെ എരുമേലി പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. പ്രതിഷേധക്കാര്‍ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്നും തനിക്കൊപ്പം മല കയറാന്‍ ഉത്തരേന്ത്യക്കാരായ വനിതാ തീര്‍ത്ഥാടകര്‍ കൂടിയുണ്ടാകുമെന്നും അമ്മിണി നേരത്തെ പറഞ്ഞിരുന്നു. മനിതി സംഘവുമായി സഹകരിച്ച് മല കയറാനായിരുന്നു അമ്മിണിയുടെ തീരുമാനം.



from mangalam.com http://bit.ly/2rQi4ks
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages