ഒരിടവേളയ്ക്കു ശേഷം ശബരിമല പുണ്യഭൂമി വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. ദര്‍ശനത്തിനായി ചെന്നൈ ആസ്ഥാനമായ മനിതി എന്ന സംഘടനയൂടെ നേതൃത്വത്തില്‍ എത്തിയ 11 അംഗ യുവതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് പമ്പ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. മല ചവിട്ടാനെത്തിയാല്‍ പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രിയൂടെ ഓഫീസില്‍ നിന്ന് കിട്ടിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘം മല ചവിട്ടാനെത്തിയത്. എന്ത് പ്രതിഷേധം ഉയര്‍ന്നാലും പിന്മാറില്ലെന്നും സംഘം നേരത്തെ പ്രതികരിച്ചിരുന്നു.
എന്നാല്‍ പമ്പയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മനിതി സംഘം തിരിഞ്ഞോടുകയും പോലീസുമായി ചര്‍ച്ച നടത്തി തിരികെ മടങ്ങുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വാക്ക് മാറ്റിയ പോലീസിനെ ട്രോളി സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ ഒഴുകുന്നത്. സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് മാറ്റത്തെ വിമര്‍ശിച്ചാണ് ട്രോളുകള്‍ സജീവമായത്.
[IMG]
പമ്പയില്‍ യുവതികളെ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സംഘവുമായി പോലീസ് മല കയറാന്‍ ശ്രമം നടത്തിയെങ്കിലും ശരണപാതയില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. വന്‍ പ്രതിഷേധത്തിനിടെ മനിതി സംഘം വിരണ്ടോടി ഗാര്‍ഡ് റൂമിലാണ് അഭയം പ്രാപിച്ചത്. പോലീസുകാരും പിന്നാലെ ഓടിക്കയറി. തുടര്‍ന്ന് പോലീസുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ സംഘം മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് മനിതി സംഘം പമ്പയിലെത്തിയത്.
from mangalam.com http://bit.ly/2PXIU3U
via IFTTT
No comments:
Post a Comment