ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാല് പേര്‍ സിപിഎമ്മിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്

തിരുവനന്തപുരം: പാർട്ടിയിലെ അസ്വസ്ഥതകളെ തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കം നാല് പേർ സിപിഎമ്മിൽ ചേരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഏറെ നാളായി തുടരുന്ന തർക്കങ്ങൾക്കൊടുവിലാണ് ഇവർ ബിജെപി വിടുന്നത്. വെള്ളനാട് കൃഷ്ണകുമാറിനൊപ്പം ഉഴമലയ്ക്കൽ ജയകുമാർ, തെളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി.സുകുമാരൻ മാസ്റ്റർ എന്നിവരാണ് ബിജെപി വിട്ടത്. രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയ ശേഷമാണ് ഇവർ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തത്. ഹിന്ദു വികാരം ഉണർത്താൻ വേണ്ടി അയ്യപ്പ വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാർന്നുപോയ രാഷ്ട്രീയമൃതദേഹമായി മാറിയ ബിജെപിയിൽ ഇനിയും തുടരാൻ തങ്ങൾക്ക് സാധിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. പുരോഗമന രാഷ്ട്രീയത്തോടൊപ്പം നിൽക്കാനാണ് ഞങ്ങളുടെ തീരുമാനം. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദൽ നയങ്ങളിലൂടെ സഹായിക്കാനുമാകുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതുക്കൊണ്ട് സിപിഎമ്മുമായി സഹകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജാകുമാരി ബിജെപിക്കായി മത്സരിച്ചിരുന്നു. എന്നാൽ ഇവർ പാർട്ടി വിട്ടിട്ടില്ല. Content Highlights: BJPstate committee member, vellanad krishna kumar


from mathrubhumi.latestnews.rssfeed http://bit.ly/2LAzElP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages