വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരുപൈസപോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരുപൈസപോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാമതിലിന് സർക്കാർ ഫണ്ടിൽ നിന്ന് ഒരുപൈസപോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി. നീക്കിവെച്ച 50 കോടി സർക്കാർ പദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയേറ്റിലെ വനിതാ ജീവനക്കാരുടെ നവോത്ഥാന സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വനിതാ മതിലിന് എല്ലാ പിന്തുണയും സർക്കാർ നൽകും. 50 കോടി ഇതിനായി നീക്കിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും തുക നീക്കിവെച്ചത് വനിതാ ക്ഷേമപദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയെ സർക്കാർ അറിയിച്ചത് 50 കോടിരൂപ വനിത ശാക്തീകരണത്തിന് മാറ്റിവെച്ചിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തിൽ നിന്ന് പിന്നോട്ടുപോകില്ല എന്നതാണ് സർക്കാർ നിലപാട്. അതിനർഥം അതിന് ചിലവാകുന്ന തുക സർക്കാർ വഹിക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഖജനാവിൽ നിന്ന് ഒരു പൈസപോലും ഇതിന് വേണ്ടി ചിലവഴിക്കുന്നില്ല എന്നത് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Do not spend sarkar money to Women Wall Say CM Pinarayi Vijayan


from mathrubhumi.latestnews.rssfeed http://bit.ly/2LudXUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages