കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ല; മുഖ്യമന്ത്രി അവകാശ ലംഘനം നടത്തി-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ല; മുഖ്യമന്ത്രി അവകാശ ലംഘനം നടത്തി-ചെന്നിത്തല

കോഴിക്കോട്:കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ലെന്നും വനിതാ മതിലുമായി ബന്ധപ്പെട്ട് നിയമസഭയിൽ കളവ് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയുടെ അവകാശ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സർക്കാർ ഖജനാവിൽ നിന്ന് 50 കോടി ചെലവഴിക്കുമെന്നാണ്ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയത്. എന്നാൽ പണം സർക്കാർ ചെലവഴിക്കില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് വിപരീതമായി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിലൂടെ കേരളത്തെ ജനങ്ങളെ മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും ചെന്നിത്തല കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു കേരളത്തിലെ സ്ത്രീകൾക്കെതിരായുള്ള അതിക്രമം തടയുന്നതിനും അവരുടെ പുനരധിവാസത്തിനും മറ്റുമാണ് 50 കോടി ബജറ്റിൽ വകയിരുത്തിയത്. എന്നാൽ ഇത് ചെലവഴിച്ചില്ല എന്ന് മാത്രമല്ല പാർട്ടി പരിപാടിക്ക് ഈ തുക ഉപയോഗിക്കുന്നതോടെ വൻ അഴിമതിക്ക് കോപ്പ് കൂട്ടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മതിലിന് ആളെകൊണ്ട് വരാനും നോട്ടീസ് പതിക്കാനുമെല്ലാം പാർട്ടിഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കേണ്ടത്. അല്ലെങ്കിൽ സ്വന്തം ചെലവിൽ മതിലിനെത്തണം. കേരളത്തിൽ അതിക്രമത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ആവശ്യമുള്ള പുനരധിവാസ കേന്ദ്രം പോലും ഇതുവരെ നിർമിച്ചിട്ടില്ല. ഈ പണം എടുത്താണ് മതിലിന് ചെലവിടുന്നുവെന്നത് ഗുരുതരമായ തെറ്റാണ്. ഇതിന് വകുപ്പ് തലവനും ചീഫ് സെക്രട്ടറിയും മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയം കഴിഞ്ഞിട്ട് ഒരു തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങളും സർക്കാരിന് നടത്താനായിട്ടില്ല. ഇതിനിടെയാണ് 50 കോടി മതിലിന് ചെലവിടുന്നത്. കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾക്ക് നിലവിൽ പ്രശ്നമൊന്നുമില്ല. ഇത്തരം മതിലുകൾ നിർമിച്ച് അവയെ തകർക്കാതിരുന്നാൽ മതി. സർക്കാരാണ് മതില് പണിയുന്നതെങ്കിൽ അതിന് എല്ലാവരേയും വിളിക്കണം. ഞങ്ങളോട് ആരോടും ആലോചിട്ടില്ല. ഇതിന്റെ യഥാർഥ വശം മുൻ മുഖ്യമന്ത്രി അച്യുതാനന്ദനെ പോലും ബോധ്യപ്പെടുത്താൻ അവർക്കായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല കർമ സമിതി നടത്തുന്ന അയ്യപ്പ ജ്യോതിക്ക് പിന്നിൽ ആർ.എസ്.എസ് ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് അവർ. ഈ രണ്ട് പരിപാടിയിലും യു.ഡി.എഫ് പ്രവർത്തകരോ നേതാക്കളോ പങ്കെടുക്കില്ല. അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Ramesh Chennithala Against Womens Wall


from mathrubhumi.latestnews.rssfeed http://bit.ly/2T56TQE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages